മുസ്ലിം പേരുണ്ടായാല്‍ തീവ്രവാദിയാക്കുന്ന മതവെറി ഇവിടെ വേണ്ടെന്നും ഇത് കേരളമാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. മൊഫിയ പര്‍വീണ്‍ കേസില്‍ സമരം നടത്തിയവർക്ക് ഏതെങ്കിലും രീതിയിലുള്ള തീവ്രവാദ ബന്ധങ്ങളുണ്ടോ എന്നത് അന്വേഷിക്കുമെന്ന പൊലീസ് പരാമര്‍ശത്തിനെതിരെയാണ് കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം. മുസ്ലീം പേരുണ്ടായി എന്ന കാരണത്താൽ ഒരു വ്യക്തിയെ തീവ്രവാദിയാക്കി ചിത്രീകരിക്കുവാൻ സാധിക്കുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
“ആലുവയിലെ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു നേതാക്കളുടെ പേരു കണ്ട് അവര്‍ക്ക് തീവ്രവാദി ബന്ധമുണ്ടോ എന്നന്വേഷിക്കണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എഴുതിവെച്ച പോലീസ് ഉദ്യോഗസ്ഥരോട്,
‘മുസ്ലിം പേരുണ്ടായാല്‍ തീവ്രവാദിയാക്കുന്ന നിന്റെയൊക്കെ മതവെറി, ഞങ്ങള്‍ കോണ്ഗ്രസ്സുകാരോട് വേണ്ട. ഇത് കേരളമാണ്, ഗുജറാത്തല്ല. നിങ്ങള്‍ക്ക് ശമ്പളം തരുന്നത് ആര്‍എസ്എസിന്റെ നാഗ്പൂര്‍ കാര്യാലയത്തില്‍ നിന്നുമല്ല.
നിങ്ങള്‍ തിരുത്തും. ഞങ്ങള്‍ നിങ്ങളെ തിരുത്തിച്ചിരിക്കും!”
പ്രതികരിക്കാൻ ഇവിടെ എഴുതുക