നീണ്ട ഇടവേളയ്ക്കുശേഷം ജയറാമിനെ നായകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരായി. ‘മകൾ’ എന്നാണ് തന്റെ പുതിയ സിനിമയുടെ പേരെന്ന് സത്യൻ അന്തിക്കാട് അറിയിച്ചു. മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ തുടങ്ങുന്നു എന്നതാണ് വാസ്തവം. അത് തെളിഞ്ഞു വരാൻ ഒരു സമയമുണ്ടെന്നും സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
‘പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയാകാറായി. ഇത് വരെ പേരിട്ടില്ലേ എന്ന് പലരും ചോദിച്ചു തുടങ്ങി. പൊതുവെ വൈകി പേരിടുന്നതാണ് എന്റെയൊരു പതിവ്. അത് മനഃപൂർവ്വമാണെന്ന് ചിലരൊക്കെ പറയാറുണ്ട്. മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ തുടങ്ങുന്നു എന്നതാണ് വാസ്തവം. അത് തെളിഞ്ഞു വരാൻ ഒരു സമയമുണ്ട്. ഇപ്പോൾ പുതിയ സിനിമയുടെ പേര് മനസ്സിൽ തെളിഞ്ഞിരിക്കുന്നു. “മകൾ”. അത് നിങ്ങളുമായി പങ്കുവയ്ക്കുന്നു.
‘ഒരു ഇന്ത്യൻ പ്രണയകഥ’യും, ‘കുടുംബപുരാണ’വും, ‘കളിക്കള’വുമൊക്കെ നിർമിച്ച ‘സെൻട്രൽ പ്രൊഡക്ഷൻസാണ്’ നിർമാതാക്കൾ. ജയറാമും, മീര ജാസ്മിനും വീണ്ടും ഞങ്ങളോടൊപ്പം ചേരുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഞാൻ പ്രകാശനിലെ ടീന മോളായി വന്ന ദേവിക സഞ്ജയ് ഇത്തവണയും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. കാത്തിരിക്കുക. തിയറ്ററുകളിലൂടെത്തന്നെ ‘മകൾ’ നിങ്ങൾക്കു മുമ്പിലെത്തും.’–സത്യന് അന്തിക്കാട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക