തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സ് ഋതുഗാമിയെ കാണാതായിട്ട് രണ്ടു ദിവസം. നാലാഞ്ചിറയിൽ ബൈക്ക് വെച്ച് നടന്നുപോകുന്ന സിസിടിവി ദൃശ്യം പുറത്ത്. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം തുടങ്ങി.
മൊബൈൽഫോണുകളുടെ ടവർ ലൊക്കേഷൻ അവസാനമായി കാണിക്കുന്നത് കേശവദാസപുരമാണ്. രണ്ട് ഫോൺ നമ്പറുകളും ഓഫ് ചെയ്ത നിലയിലാണ്.
മുഴുവൻ റെയിൽവേ സ്റ്റേഷനുകളിലും പൊലീസ് സ്റ്റേഷനുകളിലും വിവരം നൽകിയിട്ടുണ്ട്. അയർലണ്ടിലേക്ക് പോകുന്നതിന് ഒരുക്കങ്ങളിലായിരുന്നു ഋതുഗാമിയെന്ന് സഹപ്രവർത്തകർ പറയുന്നു. സർട്ടിഫിക്കറ്റുകൾ അടങ്ങുന്ന ബാഗ് പൊലീസിന് കിട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക