കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തില്‍ മരിച്ച പൈലറ്റ്, വിങ് കമാൻഡർ പൃഥ്വി സിങ് ചൗഹാന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോൾ, അച്ഛന്റെ തൊപ്പി സ്വയം എടുത്ത് തലയിൽ വച്ച് മകൻ. ഭൗതികശരീരം അടങ്ങിയ പെട്ടിക്ക് മുകളിലാണ് അദ്ദേഹത്തിന്റെ യൂണിഫോമും െതാപ്പിയും വച്ചിരുന്നത്.
മൃതദേഹത്തിന് സമീപം നിന്ന ഇളയ മകൻ, പൂക്കൾ തട്ടിമാറ്റി തൊപ്പി എടുത്ത് തന്റെ തലയിൽ വയ്ക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ അതേ െതാപ്പി മകളുടെ തലയിലും വച്ച് െകാടുത്തു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അപകടത്തിൽപെട്ട ഹെലികോപ്റ്ററിന്റെ പൈലറ്റായിരുന്നു ആഗ്ര സ്വദേശിയായ പൃഥ്വി സിങ് ചൗഹാൻ. ഉത്തർപ്രദേശ് സർക്കാർ ചൗഹാന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക