സംസ്ഥാനത്ത് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഭൂമിയുടെ തരം മാറ്റല്‍ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തി റവന്യൂ വകുപ്പ്. 2008ന് മുമ്പ് നികത്തപ്പെട്ടതും ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്തതുമായ ഭൂമിയുടെ തരം മാറ്റൽ സംബന്ധിച്ചാണ് റവന്യൂ വകുപ്പ് വ്യക്തത വരുത്തിയിരിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുകയാണ് വകുപ്പ്. ഇത് പ്രകാരം 25 സെന്റ് വരെയുള്ള നെല്‍വയല്‍ പുരയിടമാക്കി തരം മാറ്റുന്നത് സൗജന്യമാക്കി മാറ്റിയിട്ടുണ്ട്.
ടൈഡൽ വേവ് ഓഫ് ഒമൈക്രോൺ വരുന്നു; മുന്നറിയിപ്പ് നൽകി യുകെ പ്രധാനമന്ത്രി, ബൂസ്റ്റർ സജ്ജമാക്കുന്നു
ഭൂമി നിയമപ്രകാരം കൈമാറ്റം ചെയ്ത് കിട്ടുന്നവര്‍ക്കും തരം മാറ്റാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 2018 ലെ ഭേദഗതി അനുസരിച്ച് വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി റവന്യൂ രേഖകളില്‍ തരം മാറ്റാന്‍ 2017 ഡിസംബര്‍ 30വരെ കൈവശമുള്ളവരെയായിരുന്നു അനുവദിച്ചിരുന്നു. അതിനു ശേഷം ഇതേ ഭൂമി വാങ്ങിയവർക്ക് അനുമതി ലഭിച്ചിരുന്നില്ല. ഇതാണ് ഒഴിവാക്കിയിട്ടുള്ളത്.
ഒമൈക്രോൺ വാക്സിൻ ഫലപ്രാപ്തി കുറയ്ക്കുന്നു, വേഗത്തിൽ പടരുന്നു, ഡബ്ലുഎച്ച്ഒ പറയുന്നു
25 സെന്റ് വരെയുള്ള നെല്‍വയല്‍ പുരയിടമാക്കി തരം മാറ്റുന്നത് സൗജന്യമാക്കൽ 2021 ഫെബ്രവുരി 25 മുതലുള്ള അപേക്ഷകള്‍ക്കായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ, ഇത് ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെ അതിനു മുമ്പുള്ള അപേക്ഷകള്‍ക്കും സൗജന്യം ബാധകമാക്കി പുതിയ ഉത്തരവിറക്കുകയായിരുന്നു. നിരവധി പേർക്ക് ഉപകാരപ്രദമാകുന്നതാണ് ഇപ്പോഴത്തെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക