യുഎഇ സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി.
സാമ്പത്തിക, സാംസ്കാരിക മേഖലകളിലെ സഹകരണവും മേഖലയിലെ പ്രശ്നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.
യുഎഇ സന്ദര്‍ശനത്തിനായാണ് ബെന്നറ്റ് എത്തിയത്. ബെന്നറ്റ് യുഎഇ ഉപ സര്‍വസൈന്യാധിപനും അബുദാബി കിരീടവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.
കൃഷി, ആരോഗ്യം, നിക്ഷേപം, ഭക്ഷ്യസുരക്ഷ, പുനരുപയോഗ ഊര്‍ജം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇരു രാജ്യങ്ങളുടെയും സഹകരണം സംബന്ധിച്ച വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
നേരത്തെ ഇരു രാജ്യങ്ങളും ഒപ്പുവച്ച ഉടമ്പടിയിലൂടെ നയതന്ത്ര, സാമ്പത്തിക, സാംസ്കാരിക ബന്ധങ്ങള്‍ക്ക് ആഴമേറിയതും ദൃഢവുമായ അടിത്തറ സ്ഥാപിച്ചതായി നഫ്താലി ബെന്നറ്റ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍, യുഎഇയുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന് അമേരിക്കയുടെ മധ്യസ്ഥതയിലുള്ള കരാറില്‍ ഇസ്രായേല്‍ ഒപ്പുവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക