ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരന് പരിക്കേറ്റു. പുന്നപ്ര കൊടിവീട്ടിൽ ഹരിചന്ദിനാണ് (22) പരിക്കു പറ്റിയത്. വണ്ടാനം ക്ഷേത്രത്തിന് മുൻവശത്ത് ടാങ്കർലോറിയും കാറും തമ്മിൽ നേർക്കുനേരെ കൂട്ടി ഇടിച്ചായിരുന്നു അപകടം.
ഇതിനിടെ ലോറിയിൽ നിന്ന് ഓയിൽ ചോർച്ചയും ഉണ്ടായി. ആലപ്പുഴയിൽ നിന്നും ഫയർഫോഴ്സും പുന്നപ്ര പൊലീസും എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി വാഹനങ്ങൾ നീക്കം ചെയ്തതിന് ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക