ചിമ്പു നായകനായ മാനാട് ഓടിടിയിലേക്ക്. തീയേറ്റർ റിലീസിന് പിന്നാലെയാണ് ചിത്രം ഓടിടിയിലും എത്തുന്നത്. സോണി ലിവിലൂടെ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. വെങ്കട്ട് പ്രഭു ആണ് ചിത്രം സംവിധാനം ചെയ്തത്. നവംബർ 25ന് ആണ് ചിത്രം തീയേറ്ററുകളിലെത്തിയത്.
ചിമ്പുവിന്റെ 45-ാമത്തെ സിനിമയാണ് മാനാട്. കല്യാണി പ്രിയദർശൻ നായികയായെത്തുന്ന ചിത്രത്തിൽ എസ്.ജെ സൂര്യയാണ് മറ്റൊരു പ്രധാന വേഷത്തിലെത്തിയത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് വെങ്കട്ട് പ്രഭു കഥയെഴുതി സംവിധാനം ചെയ്ത ചിത്രം പൊളിറ്റിക്കല്‍ ടൈം ലൂപ് ത്രില്ലറാണ്.
യുവന് ശങ്കര്‍ രാജയാണ് സംഗീതം. എസ് എ ചന്ദ്രശേഖര്‍, കരുണാകരന്, വൈ ജി മഹേന്ദ്രൻ, വാഗൈ ചന്ദ്രശേഖർ, പ്രേംജി അമരൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക