‘പുഷ്പ’ സിനിമ പുറത്തിറങ്ങുന്ന തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ എല്ലാ ഭാഷകളിലും സ്വന്തം ശബ്ദം നല്കി ഫഹദ് ഫാസിൽ. ചിത്രത്തിന്റെ പ്രൊമോഷനായി
കേരളത്തിലെത്തിയ അല്ലു അര്ജുന് തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
തെലുങ്കിനും മലയാളത്തിനും പുറമേ തമിഴ്, കന്നഡ, ഹിന്ദി ഡബ്ബിങ് പതിപ്പുകൾക്കും ഫഹദ് തന്നെ ഡബ്ബ്
െചയ്യുകയായിരുന്നു.
ഫഹദിന്റെ ആദ്യ തെലുങ്കു ചിത്രം കൂടിയാണ് പുഷ്പ. 2017 ല്‍ പുറത്തിറങ്ങിയ വേലൈക്കാരനിലൂടെ ഫഹദ് തമിഴിലേക്ക് ചുവട് വച്ചിരുന്നു.അല്ലു അർജുൻ നായകനാകുന്ന ‘പുഷ്പ’യിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്.
ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. മൊട്ടയടിച്ച ലുക്കിൽ ഗംഭീരമേക്കോവറിലാണ് താരത്തെ കാണാനാകുക.
കള്ളക്കടത്തുകാരന് പുഷ്പരാജ് ആയി അല്ലു എത്തുന്നു. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഉൾവനങ്ങളിൽ ചന്ദനകളളക്കടത്തു നടക്കുന്ന
കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.
രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ്
എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക