സംസ്ഥാനത്ത് നിരന്തരമായി വർധിച്ച് വരുന്ന അക്രമങ്ങൾക്കും കള്ളക്കടത്തുകൾക്കും തടയിടുവാൻ കേരളാ പോലീസ്. ഇത്തരം അക്രമങ്ങൾക്ക് പരിഹാരം കാണുവാൻ ഓപ്പറേഷൻ കാവൽ എന്ന പേരിൽ പുതിയ പദ്ധതിയുമായി എത്തുകയാണ് പോലീസ്. പുതിയ പദ്ധതി എത്തുന്ന വിവരം പോലീസ് മേധാവി അനിൽ കാന്താണ് അറിയിച്ചത്. പലതരം കുറ്റങ്ങളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുന്ന ആളുകളെ കണ്ടെത്തുവാനായി ജില്ലാ പോലീസ് മേധാവികൾ ഉൾപ്പെടുന്ന പ്രത്യേക സംഘത്തിന് രൂപം നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്.
മയക്കുമരുന്ന് കടത്ത്, കളളക്കടത്ത്, സംഘം ചേര്‍ന്നുളള ആക്രമണങ്ങള്‍ എന്നിവ തടയുക. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നിയമനടപടികള്‍ക്ക് വിധേയരാക്കുക എന്നിവയാണ് ഓപ്പറേഷൻ കാവൽ പദ്ധതി മുന്നോട്ട് വയ്ക്കുന്ന പ്രധാന ലക്ഷ്യങ്ങൾ. കേസുകളിൽ നിന്ന് ജാമ്യത്തിലിറങ്ങിയവര്‍ നിലവിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോ എന്നത് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് പരിശോധിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക