കല്‍പ്പറ്റ: വയനാട്, വൈത്തിരിയില്‍ മയക്കുമരുന്നുമായി സിനിമ-സീരിയല്‍ താരം അറസ്റ്റില്‍. എറണാകുളം കടമക്കുടി, മൂലമ്പള്ളി സ്വദേശി പി.ജെ. ഡെന്‍സണെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളില്‍ നിന്ന് എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തു. ആക്ഷന്‍ ഹീറോ ബിജു എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ഡെന്‍സണ്‍.
വൈത്തിരിയിലെ ഒരു ഹോം സ്റ്റേയില്‍ താമസിക്കുകയായിരുന്നു ഡെന്‍സണ്‍. അവിടെ നടത്തിയ
പരിശോധനയിലാണ് വൈത്തിരി പോലീസ് ഇയാളെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്ത് പരിശോധന നടത്തിയത്.
ഇയാളില്‍ നിന്ന് 0.14 ഗ്രാം എല്‍എസ്.ഡി സ്റ്റാമ്പുകളാണ് കണ്ടെടുത്തത്. ഈ മയക്കുമരുന്നിന്
പിണണിയില് നാല്‍പ്പതിനായിരം രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക