കോൺഗ്രസിനെ ഞെട്ടിച്ച് അമരീന്ദർ സിംഗ്. വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനായി ബിജെപിയുമായി സഖ്യമുണ്ടാക്കുവാനൊരുങ്ങുകയാണ് അദ്ദേഹം. മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബി.ജെ.പിയുമായി സഖ്യം പ്രഖ്യാപിച്ചത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വരുന്ന തിരഞ്ഞെടുപ്പിൽ തങ്ങൾ ഒന്നിച്ച് പോരാടുമെന്നും വിജയം സുനിശ്ചിതമെന്നും അദ്ദേഹം പറഞ്ഞു.
തീരുമാനങ്ങളിൽ ചിലത് തെറ്റായിരുന്നെങ്കിലും സർക്കാരിന്റെ ഉദ്ദേശങ്ങൾ ശരിയായിരുന്നുവെന്ന് അമിത് ഷാ
ഡല്‍ഹിയിലെത്തി ബി.ജെ.പിയുടെ പഞ്ചാബ് ചുമതലക്കാരനും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെ അമരീന്ദർ സിംഗ് നേരിട്ട് കാണുകയായിരുന്നു. തുടർന്നാണ് സഖ്യം പ്രഖ്യാപിച്ചത്. ചണ്ഡീഗഡില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വീണ്ടും ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക