എടുത്ത തീരുമാനങ്ങളിൽ ചിലത് തെറ്റായിരുന്നുവെങ്കിലും കേന്ദ്ര സർക്കാരിന്റെ ഉദ്ദേശങ്ങൾ നല്ലതും ശരിയുമായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സർക്കാരിന്റെ ഉദ്ദേശങ്ങൾ തെറ്റാണെന്ന് ആർക്കും പറയാനാകില്ല. വിമർശകർ പോലും സർക്കാരിനെ ഇക്കാര്യത്തിൽ അനുകൂലിക്കുകയാണ് ചെയ്യുക. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇന്ത്യയിൽ എന്തെല്ലാം മാറ്റങ്ങളുണ്ടായി എന്നൊക്കെ അവർ അതിശയപ്പെടുന്നുണ്ട്.
എന്തെങ്കിലും ഒരു അഴിമതി ഈ സർക്കാരിനെ സംബന്ധിച്ച് ഉയർന്നിട്ടുണ്ടോ. ജനാധിപത്യത്തിൽ ഇന്ത്യൻ ജനതയ്ക്ക് കൂടുതൽ വിശ്വാസം പുനസ്ഥാപിക്കുവാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക