ശശി തരൂർ എംപിയുടെ നിലപാടിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. സില്വര്ലൈന് പദ്ധതിയെ പിന്തുണച്ച ശശി തരൂരിന്റെ നിലപാടിനെയാണ് മുരളീധരൻ പരിഹസിച്ചത്. സിൽവർ ലൈൻ പദ്ധതിയ്ക്ക് പിണറായി വിജയന് പുതിയ ബ്രാൻഡ് അംബാസിഡറെ കിട്ടിയെന്ന് അദ്ദേഹം പരിഹസിച്ചു. തരൂരിന്റെ നിലപാട് കോണ്ഗ്രസ് തിരുത്തിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ പിണറായി വിജയൻ തരൂരിനെ പുകഴ്ത്തുന്നു, തരൂർ തിരിച്ച് പിണറായി വിജയനെ പുകഴ്ത്തുന്നു.. അങ്ങനെ ഇരുവരും പരസ്പരം പ്രശംസിക്കുകയാണ്. ഇനിയും തരൂർ തന്റെ നിലപാട് തിരുത്തുന്നില്ലെങ്കിൽ കോൺഗ്രസ് എന്താണ് ചെയ്യാൻ പോകുന്നതെന്ന് ജനങ്ങളോട് തുറന്ന് പറയുകയാണ് വേണ്ടതെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക