സംസ്ഥാനത്ത് വാക്സിൻ ക്ഷാമമില്ലെന്നും ഇതുവരെ വാക്സിൻ സ്വീകരിക്കാത്തവർ ഉടൻ തന്നെ വാക്സിൻ എടുക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് ഇപ്പോൾ ഒമിക്രോൺ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമാണുള്ളത്. ഇനിയും കോവിഡ് വ്യാപനം ഉണ്ടാകുന്നത് ഒഴിവാക്കുവാനായി എത്രയും വേഗം തന്നെ വാക്സിൻ എടുക്കണമെന്ന് ആരോഗ്യമന്ത്രി നിർദേശിച്ചു. ഇപ്പോൾ എല്ലാ വാക്സിൻ കേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാണ്. 11 ലക്ഷം ഡോസ് വാക്സിന് സ്റ്റോക്കുണ്ട്. ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞ് 84 മുതല്‍ 116 ദിവസത്തിനുള്ളിലും കോവാക്സിന് 28 മുതല്‍ 42 ദിവസത്തിനുള്ളിലുമാണ് സ്വീകരിക്കേണ്ടത്.
നിശ്ചിത കാലയളവിൽ വാക്സിൻ സ്വീകരിക്കുക എന്നത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. രണ്ടാമത്തെ വാക്സിനും സ്വീകരിച്ച് കഴിഞ്ഞ് 14 ദിവസം കഴിയുമ്പോഴാണ് പൂര്‍ണമായ പ്രതിരോധ ശേഷി ലഭ്യമാകുന്നത്. അതിനാൽ തന്നെ വളരെ വേഗത്തിൽ തന്നെ വാക്സിൻ സ്വീകരിക്കുക എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാവരും വാക്സിന് സ്വീകരിച്ച് രോഗപ്രതിരോധശേഷി ആര്‍ജ്ജിച്ചാല്‍ ഒമിക്രോണ്‍ വകഭേദ വ്യാപന ഭീഷണി തടയുവാനും പ്രതിരോധിക്കുവാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക