രാജ്യത്ത് 543 റയിൽവേ സ്റ്റേഷനുകളില്‍ സൗജന്യ അതിവേഗ വൈഫൈ ഇന്റര്‍നെറ്റ് സേവനം ആരംഭിച്ചു. പൊതുമേഖലാ സ്ഥാപനം റെയില്‍ടെല്‍ ആണു റെയില്വയര് എന്ന പേരില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്. സേവനമാരംഭിച്ച 543 സ്റ്റേഷനുകളില്‍ 129 സ്റ്റേഷനുകള്‍ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്കു കീഴിലാണ്.
ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനായി വൈഫൈ കണക്ഷനുകളില്‍ നിന്ന് റെയില്വയര് തിരഞ്ഞെടുത്തു പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ നല്‍കുക. അപ്പോള്‍ ലഭിക്കുന്ന വണ്‍ ടൈം പാസ്വേഡ് (ഒടിപി) രേഖപ്പെടുത്തിയാല്‍ വൈഫൈ കണക്ഷന് ലഭിക്കും. 30 മിനിറ്റ് സൗജന്യമാണ്. കൂടുതല്‍ സമയം ഉപയോഗിക്കാന്‍ 10 രൂപ മുതലുള്ള പ്ലാനുകള്‍ ലഭ്യവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക