താരസംഘടനായ ‘അമ്മ’യിൽ അംഗത്വമെടുത്ത് നിർമാതാവ് ആന്റണി പെരുമ്പാവൂർ. കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് നടന്ന അമ്മയുടെ ജനറൽ ബോഡി യോഗത്തിനോടനുബന്ധിച്ചാണ് ആന്റണി പെരുമ്പാവൂർ സംഘടനയിൽ അംഗത്വമെടുത്തത്. ഏകദേശം 26 ഓളം സിനിമകളിൽ ആന്റണി പെരുമ്പാവൂർ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, മലയാള സിനിമയിൽ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിർമാതാവ് എന്ന നിലയിൽ ആന്റണി പെരുമ്പാവൂർ ശ്രദ്ധേയനായി.
ആന്റണിയുടെ ഉടമസ്ഥതയിലുള്ള ആശിർവാദ് സിനിമാസാണ് ഇപ്പോൾ മിക്ക മോഹൻലാൽ ചിത്രങ്ങളുടെയും നിർമാണം നിർവഹിക്കുന്നത്. തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റായും ആന്റണി പെരുമ്പാവൂർ പ്രവർത്തിച്ചിട്ടുണ്ട്. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന അടുത്ത ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാൽ- പൃഥ്വിരാജ് എന്നിവരാണ് ചിത്രത്തിൽ എത്തുന്നത്. ഈ ചിത്രത്തിൽ ഒരു കഥാപാത്രമാണ് ആന്റണി എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക