കൊൽക്കത്ത മുനിസിപ്പൽ കോര്പ്പറേഷന് തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി തൃണമൂൽ കോൺഗ്രസ്. 2015 ൽ നേടിയ സീറ്റുകളെക്കാൾ ഉയർന്നതാണ് ഇത്തവണത്തെ നേട്ടമെന്നത് തൃണമൂലിനും ഒപ്പം മമത ബാനർജിക്കും ഏറെ ആവേശകരമായ കാര്യമാണ്. ആകെയുള്ള 144 സീറ്റുകളിൽ 134 സീറ്റുകളിലും തൂത്തുവാരുന്ന വിജയമാണ് തൃണമൂൽ സ്വന്തമാക്കിയിരിക്കുന്നത്. മൂന്ന് സീറ്റുകളിൽ ഇടത് പാർട്ടികളും ബിജെപിയും രണ്ട് സീറ്റുകളിൽ കോൺഗ്രസുമാണ് മുന്നിലുള്ളത്. രണ്ട് സീറ്റിൽ മറ്റുള്ളവരും വിജയിച്ചിട്ടുണ്ട്.
ശക്തമായ പാനസോണിക് ടാബ്ലെറ്റ് പുറത്തിറക്കി, വീണാലും തകരില്ല, വില ഏകദേശം 1 ലക്ഷം രൂപ
950 സ്ഥാനാര്‍ഥികളാണ് 144 സീറ്റുകളിലേയ്ക്കായി നടന്ന തിരഞ്ഞെടുപ്പില്‍ മത്സരത്തിനായി ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ 19 നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 2015 ൽ 115 സീറ്റുകൾ നേടിയ സ്ഥാനത്താണ് ഇത്തവണ 134 സീറ്റുകൾ തൃണമൂൽ സ്വന്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക