രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്ത് വരും ദിവസങ്ങളിലായി നടക്കുന്ന വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. കാസർഗോഡ്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി സംസ്ഥാനത്തെത്തുന്നത്. വൈകുന്നേരം 3.30 മുതലാണ് കാസർഗോഡ് പെരിയ കാമ്പസിൽ നടക്കുന്ന കേന്ദ്ര സർവകലാശാലയുടെ അഞ്ചാമത് ബിരുദദാന ചടങ്ങ് നടക്കുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി എം വി ഗോവിന്ദൻ തുടങ്ങിയവരും പങ്കെടുക്കും.
സ്റ്റേഷൻ 5 ലെ ഗാനത്തിനു പിന്നാലെ ട്രെയിലറും ശ്രദ്ധേയമാവുന്നു..!
ചടങ്ങിലെ മുഖ്യാതിഥി ആയിരിക്കും രാഷ്ട്രപതി. പിന്നീട് കൊച്ചിയിലെത്തുന്ന അദ്ദേഹം 22ന് നേവൽ ബേസിൽ നടക്കുന്ന വിവിധ പരിപാടികളിലും പങ്കുകൊള്ളും. ദക്ഷിണ നേവൽ കമാൻഡിന്റെ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും വിക്രാന്ത് സെൽ സന്ദർശിക്കുകയും ചെയ്യും. 23 ന് രാവിലെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി പി എൻ പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക