ആലപ്പുഴ: കെ.എസ്.ഷാന്‍ വധക്കേസിലെ പ്രതികളെല്ലാം ആലപ്പുഴ ജില്ലക്കാരാണെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഷാനിനെ വധിക്കാന്‍ കൊലയാളിസംഘം രണ്ടര മാസമാണ് കാത്തിരുന്നത്.
കാറിലെത്തിയ കൊലയാളി സംഘത്തിന് പുറമെ ഒരു ബൈക്കിലും ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ഷാനിനെ പിന്തുടര്ന്നിരുന്നു. വയലാറിലെ ബിജെപി പ്രവര്ത്തകന് നന്ദുവിനെ കൊന്നതിലുള്ള പ്രതികാരമാണ് ഷാനിന്റെ വധമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു
നന്ദുവിനെ എസ്.ഡി.പി.ഐ പ്രവര്‍ക്കര്‍ കൊലചെയ്തതിന് ശേഷം പ്രത്യാക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നു ആര്‍എസ്എസ് സംഘം. ഷാന്‍ ഉള്‍പ്പടെയുള്ള എതിരാളികളുടെ പട്ടിക തയ്യാറാക്കി പിന്നാലെ നീങ്ങി.
കഴിഞ്ഞ പതിമൂന്നാംതീയതി സംഘം വീണ്ടും ഒത്തുകൂടി. പതിനാറാം തീയതിമുതല്‍ അവസരം കാത്ത് പിന്നാലെ. പതിനെട്ടാം തീയതി രാത്രി ഏഴരയോടെ കൃത്യം നിര്‍വഹിക്കുന്നു. മണ്ണഞ്ചേരി, ആര്യാട്, കാവുങ്കല്‍ പ്രദേശങ്ങളിലുള്ളവരാണ് കൊലനടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക