പൈസ ലാഭിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ നിര്‍മ്മിച്ച സിനിമകളില്‍ അഭിനയിച്ചതെന്ന് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. സക്കറിയയുടെ ഗര്‍ഭിണികള്‍, ആട്, പെരുച്ചാഴി എന്നീ സിനിമകളില്‍ അഭിനയിച്ചതിനെ കുറിച്ചാണ് താരം പറയുന്നത്. ബിഹൈന്‍ഡ്വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.
ആമേന്‍ എന്ന സിനിമയ്ക്ക് ശേഷം അഭിനയിച്ച സിനിമകളെ കുറിച്ച് അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു ചോദിക്കുമ്പോഴാണ് പണം ലാഭിക്കാന്‍ വേണ്ടി മാത്രം അഭിനയിച്ചതാണെന്ന് സാന്ദ്ര പറയുന്നത്. ആര്‍ട്ടിസ്റ്റുകളുടെ കാല് പിടിച്ചാലും പ്രമോഷന് വരാറില്ലെന്നും സാന്ദ്ര പറയുന്നു.
”ഞാന്‍ സിനിമയില്‍ അഭിനയിച്ചത് എന്തു കൊണ്ടാണെന്ന് വെച്ചാല്‍ ഞാന്‍ ആദ്യത്തെ ഒന്നു രണ്ട് പടങ്ങള്‍ ചെയ്തു കഴിഞ്ഞപ്പോള്‍ പ്രമോഷന് വേണ്ടി ആര്‍ട്ടിസ്റ്റുകളെ വിളിച്ച് കഴിഞ്ഞാല്‍ വരില്ല. ഒന്ന് വന്നു ചെയ്യുമോ എന്ന് ചോദിച്ച് കാല് പിടിക്കേണ്ട അവസ്ഥയാണ്. ഞാന്‍ മടുത്തു.”
”അപ്പോള്‍ എന്നെ നാല് പേര് അറിയുമെങ്കില്‍ ഞാന്‍ ഇങ്ങനെ ചോദിച്ച് മടുക്കേണ്ടല്ലോ. ഈ ചെറിയ ചെറിയ സ്ഥലങ്ങളില്‍ എനിക്ക് തന്നെ പോവാമല്ലോ. അഭിനേതാക്കളായ നിര്‍മ്മാതാക്കള്‍ക്ക് ഇങ്ങനെയൊരു സ്പേസ് കിട്ടും. അല്ലാതെ എത്ര വലിയ പ്രൊഡ്യൂസര്‍ ആണെന്ന് പറഞ്ഞാലും പേര് വരെ എഴുതില്ല എന്നും സാന്ദ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക