പാൽരാജിന്റെ പഴം–പച്ചക്കറിക്കട വീണ്ടും കാലിയാക്കി പടയപ്പ. നാലാം തവണയാണ് രാത്രിയുടെ മറവിൽ ഈ കടയിലെത്തി പടയപ്പ എന്ന കാട്ടുകൊമ്പൻ പഴങ്ങളും പച്ചക്കറികളും അകത്താക്കുന്നത്. കണ്ണൻ ദേവൻ കമ്പനി ഗ്രഹാം സ്ലാൻഡ് എസ്റ്റേറ്റ് ന്യു ഡിവിഷനിലെ പാൽരാജിന്റെ (52) കട മൂന്നാർ ടൗണിൽ പോസ്റ്റ്ഓഫിസ് കവലയിലാണ്.
മറച്ചു കെട്ടിയിരുന്ന പടുത വലിച്ചു നീക്കി ഉള്ളിലേക്ക് ആന തുമ്പിക്കൈ നീട്ടി. സാധനങ്ങൾ ഉണ്ടെന്നു മനസ്സിലായതോടെ കടയുടെ മേൽക്കൂര ഉൾപ്പെടെ തകർക്കുകയും തീറ്റ ആരംഭിക്കുകയും ചെയ്തു. സമീപത്തെ സ്റ്റാൻഡിൽ 2 ബസുകൾ നിർത്തിയിട്ടിരുന്നതിനാൽ യാത്രക്കാരും ഈ സമയം ഇവിടെ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക