ഡിസംബർ 30 ന് മോട്ടോർ വാഹനാപണിമുടക്ക് നടത്തും. ബിഎംഎസ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്ത് ഇന്ധന വിലയിൽ വലിയ വർധനവുണ്ടായതോടെ യാത്രാ നിരക്കിലും മാറ്റം വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഡിസംബർ 21 മുതൽ സംസ്ഥാനത്ത് ബസ് സമരം നടത്തുവാൻ സംഘടനകൾ തീരുമാനിച്ചിരുന്നു. എന്നാൽ മന്ത്രിയുമായുള്ള ചർച്ചയിൽ സമരം പിൻവലിക്കുവാനുള്ള തീരുമാനമെടുത്തിരുന്നു.
മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഷൂട്ടിംഗ് സെറ്റിലേക്ക് തിരികെയെത്തി ഷാരൂഖ് ഖാന്
എന്നാൽ ഇപ്പോൾ ബിഎംഎസ് പണിമുടക്ക് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. യാത്രാ നിരക്കിലുള്ള വർധനവ്, പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി യിൽ കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുക്കൊണ്ടാണ് പണിമുടക്ക് നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക