ഇന്ത്യൻ റെയിൽവേ കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ട്. വരുമാനം കുറവാണെന്നും ഇതിനായി വൈവിധ്യമായ മാർഗങ്ങൾ റെയിൽവേ അവലംബിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. റെയിൽവേ പ്രതിസന്ധിയിലാണെന്ന് കാണിക്കുന്ന സിഎജി റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. 8.30 ശതമാനം കുറവാണ് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തിൽ വന്നിരിക്കുന്നത്. താരിഫ് വർധന പോലെ വരുമാനം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിൽ കാണിക്കുന്നത്.
ചരക്ക് ഗതാഗതം വൈവിധ്യവല്‍കരിക്കുക, താരിഫുകള്‍ പുനഃപരിശോധിക്കുക, നിഷ്ക്രിയ ആസ്തികള്‍ ഉപയോഗിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുക തുടങ്ങിയ മാർഗങ്ങളാണ് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നത്. റെയില്‍വേ പെന്ഷന് ഇനത്തില്‍ വകയിരുത്തേണ്ട 48,626 കോടി രൂപ മുഴുവനായും പെന്ഷന് ഫണ്ടിലേക്ക് വിനിയോ റെയില്‍വേ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 40 എണ്ണത്തിൽ 30 എണ്ണവും നികുതിക്ക് ശേഷമുള്ള ലാഭം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക