ഇനി 21 വയസിൽ മദ്യം വാങ്ങുകയും കഴിക്കുകയും ചെയ്യാം. എക്സൈസ് നിയമം ഭേദഗതി ചെയ്തിരിക്കുകയാണ് ഹരിയാന സർക്കാർ. സംസ്ഥാനത്ത് മദ്യം കഴിക്കുന്നതിനും വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള നിയമപരമായ പ്രായം 25ല്‍ നിന്നും 21 ആക്കി സർക്കാർ കുറച്ചു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ചുള്ള ബിൽ നിയമസഭയിൽ പാസാക്കിയിരുന്നു. ഡൽഹി സർക്കാരും ഇത് സംബന്ധിച്ചുള്ള ബിൽ പാസാക്കിയിരുന്നു. മദ്യം കഴിക്കുവാനും വാങ്ങുവാനുമുള്ള പ്രായം 21 ആക്കി ഡൽഹി സർക്കാർ കുറച്ചപ്പോൾ തന്നെ ഹരിയാന സർക്കാരും കുറച്ചേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
ഇന്ത്യയ്ക്കും സൗദിയ്ക്കുമിടയില്‍ ജനുവരി ഒന്ന് മുതല്‍ എയര്‍ ബബ്ള് പ്രകാരം സര്‍വീസ്
എക്സൈസുമായി ബന്ധപ്പെട്ടതുള്‍പ്പെടെ ആറ് ബില്ലുകളാണ് ഹരിയാന നിയമസഭയില്‍ പാസാക്കിയിരുന്നത്. എന്നാൽ, ഡല്‍ഹി സര്‍ക്കാര്‍ ഇനി നഗരത്തില്‍ മദ്യവില്പനശാലകള് നടത്തുകയില്ലെന്നും ദേശീയ തലസ്ഥാനത്ത് പുതിയ മദ്യക്കടകള്‍ തുറക്കില്ലെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് പ്രഖ്യാപിച്ചിരുന്നു. അതേസമയം, പുതിയ മദ്യ നയം നടപ്പിലാക്കുന്നതിലൂടെ മദ്യവില്‍പ്പനയില്‍ നിന്നുള്ള വരുമാനം 20% ഉയരുമെന്ന പ്രതീക്ഷയും മനീഷ് സിസോദിയ പങ്കുവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക