കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകൻ രഞ്ജിത്ത് നിയമിതനായേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടായേക്കും. നിലവിൽ സംവിധായകൻ കമൽ ആണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ. 2016 ലാണ് അക്കാദമി ചെയർമാനായി കമലിനെ തെരഞ്ഞെടുക്കുന്നത്. 1987ൽ എത്തിയ ‘മെയ് മാസ പുലരി’ എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്തിന്റെ ഭാഗമായ രഞ്ജിത്ത് പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി. രചനയിലൂടെ ആയിരുന്നു സിനിമ കാലഘട്ടത്തിന്റെ തുടക്കമെങ്കിലും പിന്നീട് സംവിധായകനായും അഭിനേതാവായും രഞ്ജിത്ത് എത്തി.
‘ആരോടും പറയുക വയ്യ…’ ‘കോളാമ്പി’യിലെ മനോഹരമായ ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍
നിരവധി തവണ സംസ്ഥാന – ദേശീയ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2001 ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന മോഹൻലാൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭുവിലൂടെയാണ് രഞ്ജിത്ത് സംവിധായകനാകുന്നത്. ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി ഔദ്യോഗിക പ്രഖ്യാപനം വന്ന ശേഷം പ്രതികരിക്കാമെന്ന് രഞ്ജിത്ത് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക