തങ്ങളുടെ ജീവിതത്തിലേയ്ക്ക് മകള്‍ എത്തിയതിന്റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവും നടനുമായ അര്‍ജുനും.
സുദർശന എന്നാണ് മകള്‍ക്ക് ഇരുവരും നൽകിയ പേര്. കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും താരദമ്പതികള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ കുടുംബത്തിലെ നാല് തലമുറകൾക്കാപ്പമുള്ള ഫോട്ടോഷൂട്ടിന്റെ വിശേഷങ്ങളാണ് സൗഭാഗ്യ പങ്കുവയ്ക്കുന്നത്. അമ്മ താരാ കല്യാണിനും മുത്തശ്ശി സുബ്ബലക്ഷ്മിയമ്മയ്ക്കും ഒപ്പമുള്ള സൗഭാഗ്യയുടെയും മകളുടെയും കിടിലന്‍ ഫോട്ടോഷൂട്ടാണിത്.
ഫോട്ടോഷൂട്ടിനായി തയ്യാറാകുന്നത് മുതല്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതും ആ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക