രാജ്യത്ത് ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണത്തിന് സ്വാഗതം പറഞ്ഞ് ഐഎംഎ. രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഇക്കാര്യത്തെ സ്വാഗതം ചെയ്യുകയായിരുന്നു അതേസമയം, ബൂസ്റ്റർ ഡോസിന് വേണ്ടി വ്യത്യസ്ത വാക്സിൻ നൽകുവാനാണ് തീരുമാനമെങ്കിൽ കൂടുതലായി കൊവാക്സിൻ ലഭ്യമാക്കണമെന്നും ഐഎംഎ ആവശ്യമറിയിച്ചു.
ഒമിക്രോൺ ആശങ്ക കൂടുന്നു, ഡൽഹിയിൽ ഇന്ന് മുതൽ രാത്രികാല കർഫ്യൂ
രാജ്യത്ത് ഒമിക്രോൺ വ്യാപനം മനസിലാക്കി പിജി കൗണ്‍സിലിംഗ് വേഗത്തിലാക്കണമെന്നും വ്യത്യസ്ത വാക്സിൻ ബൂസ്റ്റര്‍ ഡോസിന് ഉപയോഗിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കും ഒപ്പം 60 ന് മുകളിലുള്ള എല്ലാവരെയും കൂട്ടിയാല്‍ പതിനൊന്ന് കോടിയോളം പേർക്കാണ് ബൂസ്റ്റർ ഡോസ് നൽകേണ്ടത്. ശുപാര്‍ശ അംഗീകരിക്കുകയാണെങ്കില്‍ നാല് വാക്സീനുകളാണ് പരിഗണിക്കുന്നത്. ഒന്ന് ബയോ ഇയുടെ കോര്‍ബ് വാക്സ്. ഇതിന്റെ പരീക്ഷണം തുടരുകയാണ്. രണ്ടാഴ്ചയില്‍ അനുമതി കിട്ടിയേക്കും. 30 കോടി ഡോസിനായി സര്‍ക്കാര്‍ 1500 കോടി രൂപ അഡ്വാന്‍സ് നല്‍കിയെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക