രാജ്യത്ത് ഒമിക്രോൺ ആശങ്ക നിരന്തരം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോവിഡ് കേസുകൾ വർധിക്കുകയാണ് രാജ്യ തലസ്ഥാനത്ത്. പുതിയ 290 കോവിഡ് കേസുകളും ഒരു മരണവുമാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ഒമിക്രോൺ , കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുവാൻ തീരുമാനിച്ചു. രാത്രി പതിനൊന്ന് മണി മുതൽ പുലർച്ചെ അഞ്ച് മണിവരെയായിരിക്കും കർഫ്യൂ.
നിങ്ങള്‍ക്ക് മുപ്പത് കഴിഞ്ഞോ? ചര്‍മ്മത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
കേരളത്തിലും കഴിഞ്ഞ ദിവസം 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്നെത്തിയ 16 പേർക്കും സമ്പർക്കത്തിലൂടെ മൂന്നുപേർക്കുമാണ് ഒമിക്രോൺ ബാധിച്ചത്. മാത്രമല്ല, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ തന്നെ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക