സംസ്ഥാനത്ത് വികസന പദ്ധതികൾ നടക്കുമ്പോൾ അതിനെതിരായി ഉയരുന്ന എതിർപ്പുകൾക്ക് പിന്നാലെ നിൽക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾക്ക് നേരെയുള്ള പ്രതിപക്ഷ എതിർപ്പുകൾക്കെതിരെ ശക്തമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വികസനകാര്യങ്ങളില്‍ അനാവശ്യമായ എതിര്‍പ്പുകള്‍ വരുമ്പോള്‍ വഴങ്ങിക്കൊടുക്കാനാണോ ജനങ്ങൾ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
കെ-റെയില്‍ പദ്ധതിയില്‍ നിന്നു പിന്മാറില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ‘നാടിന്റെ വികസനത്തിനെതിരെ പ്രതിപക്ഷം നില്‍ക്കുകയാണ്. ഇപ്പോള്‍ വേണ്ട എന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ ഇല്ല എങ്കില്‍ പിന്നെ എപ്പോള്‍ എന്നതാണു ചോദ്യം. ഗെയിലും ദേശീയപാതയും നടപ്പാക്കിയില്ലേ? ഒരു നാടിനെ ഇന്നില്‍ തളച്ചിടാന്‍ നോക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക