ഹിന്ദുത്വ വംശഹത്യാ ശ്രമങ്ങള്‍ ഇന്ത്യയെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതൊന്നും വിഷയമല്ലെന്നും ബോളിവുഡ് നടന് നസറുദ്ദീന്‍ ഷാ. ഇന്ത്യയില്‍ നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് ഹിന്ദുത്വ വംശഹത്യാ ശ്രമങ്ങളാണ്. ഇത് രാജ്യത്തെ തന്നെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കും. ഇപ്പോൾ രാജ്യത്ത് നടക്കുന്ന സംഭവങ്ങളിൽ കാളി തോന്നുന്നതായും അദ്ദേഹം പറഞ്ഞു.
ഹരിദ്വാറിലെ ധര്‍മസന്‍സദ് പരിപാടിയില്‍ മുസ്ലിംകളെ കൊന്നൊടുക്കുവാൻ നൽകിയ ആഹ്വാനം ആഭ്യന്തര യുദ്ധം നടത്തുവാനുള്ള അധ്വാനമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതൊന്നും ഒരു വിഷയമായി തോന്നില്ല. ആക്രമണം ഉണ്ടായാൽ ഇരുപത് കോടി മുസ്ലിങ്ങൾ പ്രതിരോധിക്കുവാൻ ശ്രമിക്കും. ഇവിടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണവരെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക