പേട്ട: തിരുവനന്തപുരത്ത് മകളെ കാണാനെത്തിയ ആണ് സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന് കുത്തിക്കൊന്നു .
തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനിലാണ് സംഭവം. ലാലിന് എന്നയാളാണ് മകളുടെ സുഹൃത്തായ അനൂപ് എന്ന യുവാവിനെ കുത്തിക്കൊന്നത്.
രാത്രിയില്‍ പെണ്‍കുട്ടിയെ കാണാനായി എത്തിയതായിരുന്നു അനൂപ്. വീട്ടില്‍ അനൂപിനെയും മകളെയും കണ്ടതോടെ വാക്കുതര്‍ക്കവും പിടിവലിയുമുണ്ടായിരുന്നു.
ഇതിനിടെയായിരുന്നു കൊലപാതകം. കൊലപാതകത്തിന് ശേഷം പ്രതി ലാലൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക