കൊരട്ടിയെ വിറപ്പിച്ച് കാട്ടുപോത്ത്. ജനവാസമേഖലയിൽ പ്രവേശിച്ച കാട്ടുപോത്ത് വീട്ടുമുറ്റങ്ങളിലൂടെ നടന്നും മതിലുകൾ ചാടിക്കടന്നുമാണ് സഞ്ചരിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള വിഡിയോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥും അഗ്നിരക്ഷാ സേനയും പോത്തിനെ പിടികൂടാൻ ശ്രമിക്കുന്ന വിഡിയോയും പ്രചരിക്കുന്നുണ്ട്. തോട്ടത്തിലൂടെ ഓടിയശേഷം വഴിയിലേക്കു പ്രവേശിച്ച പോത്ത് രക്ഷപ്പെടാൻ പൊലീസ് ജീപ്പ് ചാടിക്കടക്കുന്നതും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക