ആലപ്പുഴ: ആലപ്പുഴ രഞ്ജിത് വധക്കേസിലെ യഥാർത്ഥ പ്രതികളെ ഒളിപ്പിച്ചിരിക്കുന്നത് സിപിഎം നേതൃത്വമാണെന്ന് പി കെ കൃഷ്ണദാസ്. സിപിഎം നേതാക്കളുടെ സംരക്ഷണത്തിലാണ് പ്രതികൾ ഇപ്പോഴുള്ളതെന്ന് കൃഷ്ണദാസ് പറയുന്നു.
എസ്ഡിപിഐക്കാരെ സംരക്ഷിക്കുകയെന്നത് സിപിഎം നയത്തിന്റെ ഭാഗമാണെന്നും പാർട്ടിയിലെ ഉന്ന നേതാക്കളുടെ അറിവോടെയാണ് രൺജീത്തിനെ കൊലപ്പെടുത്തിയതെന്നും കൃഷ്ണദാസ് ആരോപിക്കുന്നു.
രൺജീത്ത് വധക്കേസിൽ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം നടക്കുന്നില്ലെന്നാണ് ബിജെപി നേതാവ് പറയുന്നത്. സിപിഎമ്മിൽ താലിബാൻവൽക്കരണം നടക്കുന്നുണ്ടെന്നും പാർട്ടി സമ്മേളനങ്ങൾ സിപിഎമ്മിനെ എസ്ഡിപിഐവത്കരിക്കാനുള്ള ഇടമാണെന്നും കൃഷ്ണദാസ് ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക