ഗുരുവായൂർ ദേവസ്വത്തിന് എതിരെ ബി.ജെ.പി പ്രക്ഷോഭത്തിന്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കിയത് നിയമവിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുളള ഗുരുവായൂര്‍ ദേവസ്വത്തിന്റെ നീക്കമാണ് പ്രതിഷേധത്തിന് കാരണം.
പ്രളയം,കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ ഗുരുവായൂര്‍ ക്ഷേത്രം മാനേജ്മെൻറ് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. എന്നാല്‍ ഗുരുവായൂര്‍ ദേവസ്വത്തിൻറെ ഉടമസ്ഥതയിലുളള സ്വത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജൻസിക്കോ കൈമാറാൻ ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഇതിനെതിരെയാണ് ദേവസ്വം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ ക്ഷേത്രത്തിലെ കാണിക്ക പണം എടുത്തല്ല ചെയർമാൻ കേസ് നടത്തേണ്ടതെന്നാണ് ബിജെപിയുടെ വാദം.’ മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്താനാണ് 10 കോടി രൂപ ചെയര്മാൻ അഡ്വ കെ ബി മോഹൻദാസ് ന്ലകിയതെന്നും ബിജെപി ആരോപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക