ഇന്ർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, യോനോ ആപ് എന്നിവ വഴി 5 ലക്ഷം രൂപ വരെ ഐഎംപിഎസ് രീതിയിൽ തൽക്ഷണ കൈമാറ്റം നടത്താൻ ഫെബ്രുവരി 1 മുതൽ സർവീസ് ചാർജ് ഒന്നും ഈടാക്കില്ലെന്ന് എസ്ബിഐ അറിയിച്ചു.
നിലവിൽ 2ലക്ഷം രൂപ വരെയാണ് ചാർജ് ഈടാക്കാതെ ഇത്തരം ഡിജിറ്റൽ രീതികളിൽ ഐഎംപിഎസ് നടത്താവുന്നത്.
എൻഇഎഎഫ്ടി, ആർടിജിഎസ് പണം കൈമാറ്റത്തിനും ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിച്ചാൽ എസ്ബിഐ
സർവീസ് ചാർജ് ഈടാക്കുന്നില്ല.
ഈ ഇടപാടുകൾ ബാങ്ക് ശാഖകളിൽ ചെന്ന് നടത്തിയാൽ സർവീസ് ചാർജും അതിൻമേൽ നികുതിയും (ജിഎസ്ടി) ഈടാക്കും. ഐഎംപിഎസ്, എൻഇഎഫ്ടി, ആർടിജിഎസ് എന്നിവയ്ക്ക് സമാന ഫീസാണ് ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക