ഡല്‍ഹി: കൂനൂർ ഹെലികോപ്ടർ അപകടത്തിൽ പൈലറ്റുമാർ സഹായം തേടിയില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പെട്ടെന്ന് കോപ്റ്റർ മേഘങ്ങൾക്കിടയിൽ പെട്ടു. ഹെലികോപ്റ്റർ കുന്നിലിടിച്ചു എന്നും റിപ്പോർട്ട് പറയുന്നു.
സംയുക്ത സേന അന്വേഷണത്തിന് നേതൃത്വം നല്കിയ എയർമാർഷൽ മാനവേന്ദ്ര സിംഗ് പ്രതിരോധമന്ത്രിയെ കണ്ട് റിപ്പോർട്ടിലെ കണ്ടെത്തലുകൾ വിശദീകരിച്ചു.
ഹെലികോപ്റ്റർ യാത്രയ്ക്കുൾപ്പടെ നിലവിലുള്ള പ്രോട്ടോക്കോളിൽ വരുത്തേണ്ട മാറ്റങ്ങളും അന്വേഷണ സമിതി റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്. അട്ടിമറിയില്ലെന്ന് കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക