സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യമാണുള്ളത്. എന്നാൽ, കേസുകൾ വർധിക്കുന്ന സാഹചര്യത്തിലും സ്കൂളുകൾ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇനി രോഗവ്യാപനം വർധിക്കുകയാണെങ്കിൽ വിദഗ്ധരുടെ അഭിപ്രായം തേടുമെന്നും അദ്ദേഹം പറഞ്ഞു. വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കും.
കൊവിഡ് വാക്സിൻ ഒഴിവാക്കാൻ അമ്മ മക്കളെ തട്ടിക്കൊണ്ടുപോയി, മുൻ ഭർത്താവ് പരാതി നൽകി
സ്കൂളുകൾ ജനുവരി മൂന്ന് മുതലാണ് വീണ്ടും തുറന്നത്. ആൻ തൊട്ട് അതീവ ഗൗരവമായി ഇടപെടേണ്ട സാഹചര്യത്തിലും കൂടുതൽ പ്രശ്നങ്ങളില്ലാതെയാണ് കാര്യങ്ങൾ കടന്നു പോയത്. നിലവിൽ സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന രീതിയിൽ ഒമിക്രോൺ കേസുകൾ കൂടിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊവിഡ്-19 കേസുകൾ വർദ്ധിക്കുന്നു, ആൻഡമാനിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണങ്ങൾ
അതേസമയം, രാജ്യത്താകെ ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യമുണ്ട്. വലിയ ആശങ്കയിലാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ കഴിയുന്നത്. ഒരു ലക്ഷത്തോളം കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം മാത്രം 90,928 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര (797) ഡല്‍ഹി (465), രാജസ്ഥാന് (236), കേരളം (234) എന്നിങ്ങനെയാണ് കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക