അടുത്തിടെ അന്തരിച്ച പി.ടി തോമസ് എംഎൽഎയ്ക്കെതിരെ മുൻ മന്ത്രി കൂടിയായ എം.എം മണി. സിപിഐഎമ്മിനെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ച ആളാണ് പി ടി തോമസ് എന്ന് എം.എം മണി പറഞ്ഞു. പി.ടി തോമസ് ദ്രോഹിയായിരുന്നുവെന്നും തനിയ്ക്ക് നേരെ കള്ളക്കേസുണ്ടാക്കുവാൻ മുന്നിൽ നിന്നത് പി.ടി തോമസായിരുന്നു എന്നും എം.എം മണി ആരോപിച്ചു. മരിച്ചു എന്ന് കേൾക്കുമ്പോൾ ഖേദം പ്രകടിപ്പിക്കുന്നത് മര്യാദയാണ്. അത് മര്യാദ മാത്രമാണ്. അതിൽ തർക്കമൊന്നുമില്ല.
എന്നാൽ, ഒരാൾ മരിച്ചു കിടന്നാലും പറയാനുള്ളത് ഞങ്ങൾ പറയുക തന്നെ ചെയ്യും. സൈമണ്‍ ബ്രിട്ടോ ഉൾപ്പെടെയുള്ളവരെ എറണാകുളത്ത് വെച്ച് ദ്രോഹിച്ചതിലെല്ലാം പിന്നിലുള്ളത് പി.ടി തോമസാണ്. മരിച്ചപ്പോൾ പുണ്യാളനാണെന്ന് അംഗീകരിക്കാം എനിക്കാവില്ല. മരിച്ചുപോയാലും ജീവിച്ചിരിക്കുമ്പോ ഒരു പൊതുപ്രവർത്തകൻ ചെയ്ത ദ്രോഹങ്ങൾ ചർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക