കോൺഗ്രസിന് നേരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് പാർട്ടി മുഴുവൻ എങ്ങനെയാണ് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് എന്നതിന്റെ ട്രെയിലറാണ് പഞ്ചാബിൽ കണ്ടതെന്ന് അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം ഫ്ളൈ ഓവറില്‍ കുടുങ്ങിയ സംഭവത്തിലാണ് അമിത് ഷാ കോൺഗ്രസിന് നേരെ കടന്നാക്രമിച്ചത്.
പഞ്ചാബിൽ സംഭവിച്ചത് കോൺഗ്രസ് നിർമ്മിത സംഭവങ്ങളാണ്. ജനങ്ങൾ എപ്പോഴും തിരസ്ക്കരിക്കുന്നത് കോൺഗ്രസിനെ ഭ്രാന്തിന്റെ പാതയിലെത്തിച്ചു. ഇന്നുണ്ടായ സംഭവത്തിൽ കോൺഗ്രസിന്റെ ഉന്നത നേതാക്കൾ ജനങ്ങളോട് പരസ്യമായി മാപ്പ് പറയുവാൻ തയ്യാറാകണം. മാത്രമല്ല, സംഭവത്തിന് ഉത്തരവാദികളായവർക്ക് നേരെ നടപടി സ്വീകരിക്കുവാനും തയ്യാറാകണം. അദ്ദേഹം വ്യക്തമാക്കി. ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക