സുരഭി ലക്ഷ്മിയും അനൂപ് മേനോനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘പത്മ’ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. അനൂപ് മേനോന് നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സുരഭി ലക്ഷ്മിയുടെ ഭര്‍ത്താവായാണ് താരം എത്തുന്നത്.
ശങ്കര്‍ രാമകൃഷ്ണന്, മെറീന മൈക്കിള്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഇരുപതോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നതും അനൂപ് മേനോന് തന്നെയാണ്.
മഹാദേവന് തമ്പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-നിനോയ് വര്‍ഗീസ്, പ്രൊജക്ട് ഡിസൈനര്‍-ബാദുഷ, കല-ദുന്ദു രഞ്ജീവ്, എഡിറ്റര്‍-സിയാന്, പ്രൊഡക്ഷന്‍ കണ്ട്രോളര്-അനില്‍ ജി, ഡിസൈന്‍-ആന്റണി സ്റ്റീഫന്‍, വാര്‍ത്ത പ്രചരണം- പി. ശിവപ്രസാദ്.
ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറും ലുക്ക് പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടി ശ്രുതി രജനികാന്തിന്റെ ടിക് ടോക് ഡാന്‍സ് ഉള്‍പ്പെടുത്തി ടീസര്‍ രകരമായിരുന്നു. ടീസര്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക