ഇന്ത്യ ലോകത്തെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോർട്ട്. 2030 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയും ഏഷ്യയിലെ വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയുമാകുമെന്നാണ് റിപ്പോർട്ട്. മാര്‍ക്കറ്റിംഗ് റിസര്‍ച്ച് സ്ഥാപനമായ ഐ.എച്ച്.എസ് മാര്ക്കിറ്റിന്റേതാണ് റിപ്പോർട്ട്.
2030 ആകുമ്പോഴേക്കും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ വലിപ്പം നിലവിലുള്ള 2.7 ലക്ഷം കോടിയില്‍ നിന്ന് 8.4 ലക്ഷം കോടി ആകും. ലോകത്തെ ആറാമത്തെ സമ്പദ് വ്യവസ്ഥയാണ് ഇപ്പോൾ ഇന്ത്യ. യുഎസ്, ചൈന, ജപ്പാന്, ജര്‍മനി, യു.കെ എന്നിവയാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്. ജര്‍മനിയെയും ബ്രിട്ടനെയും മറികടന്നാണ് ഇന്ത്യ പുതിയ നേട്ടം സ്വന്തമാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക