കെ റെയിൽ പദ്ധതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. സിൽവർ ലൈൻ പദ്ധതി പ്രത്യേക പദ്ധതിയൊന്നുമല്ലെന്നും പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. ഹൈക്കോടതിയിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള ഹർജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ തങ്ങളുടെ നിലപാട് ഹൈക്കോടതിയിൽ അറിയിച്ചത്. പദ്ധതിയ്ക്ക് പ്രാഥമിക അനുമതി നൽകിയിട്ടുണ്ട്.
വാണി വിശ്വനാഥിന്റെ സഹോദരീപുത്രി ; ‘പത്തൊൻപതാം നൂറ്റാണ്ടി’ലെ കഥാപാത്രവുമായി വിനയൻ
2013 ലെ നിയമ പ്രകാരം സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്നും കേന്ദ്രം ചൂണ്ടിക്കാണിച്ചു. കെ റെയിൽ കടന്നു പോകുന്ന ജില്ലകളിൽ നിന്ന് 1221 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിനായി 2021 ഒക്ടോബര്‍ 30 ന് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ ഉത്തരവുകൾ റദ്ദാക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. എന്നാൽ, വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ സര്‍വേ ആന്‍ഡ് ബൗണ്ടറീസ് നിയമപ്രകാരം സര്‍വേ തുടരുകയാണെന്ന് സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക