സർവകലാശാല വൈസ് ചാന്‍സലര്‍മാരെ നിയമിക്കാൻ ഇനി മുഖ്യമന്ത്രിയ്ക്ക് അധികാരം നൽകും. വിസി നിയമനത്തിന് ഗവർണർക്കാണ് ഇതുവരെ അധികാരം ഉണ്ടായിരുന്നത്. ഇനി മുതൽ അതിനു മാറ്റം വരുത്തുവാൻ തയ്യാറെടുക്കുകയാണ് തമിഴ്നാട്. വിസി നിയമനത്തിന് ഗവർണർക്കുള്ള അധികാരം മുഖ്യമന്ത്രിയിലേക്ക് മാറ്റുവാനാണ് തമിഴ്നാട് ആലോചിക്കുന്നത്. നിയമനത്തിനുള്ള അധികാരം ഗവര്‍ണറില്‍ നിന്ന് മാറ്റാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി എം കെ സ്റ്റാലിന് പറഞ്ഞു. നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഭയിൽ ഇതുസംബന്ധിച്ചുള്ള പ്രമേയം അവതരിപ്പിക്കും.
നിങ്ങൾക്ക് മുമ്പ് കോവിഡ് ബാധിച്ചിട്ടുണ്ടോ? ഒമിക്രോണ്‍ നിങ്ങളെ വീണ്ടും ബാധിക്കുമോ? വിദഗ്ധർ പറയുന്നു
1949 മുതല്‍ ഗുജറാത്തില്‍ വിസി നിയമനം മുഖ്യമന്ത്രിയാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിൽ നിയമനത്തിന് മുഖ്യമന്ത്രിയ്ക്കാണ് ചുമതല. പല സംസ്ഥാനങ്ങളിലും അങ്ങനെയാണ്. അതിനാൽ തന്നെ തമിഴ്നാട്ടിലും ഈ രീതി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക