മലയാള സിനിമയിലൂടെ എത്തി തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായ നടിയാണ് ഭാവന. കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രം അന്നും ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ്. വിവാഹത്തിന് ശേഷം തെലുങ്ക് സിനിമകളിൽ സജീവമാണ് താരം. സമൂഹമാധ്യമങ്ങളിൽ തന്റെ വിശേഷങ്ങൾ പങ്കുവച്ച് ഭാവന എത്താറുണ്ട്. തന്റെ സിനിമകളുടെ വിശേഷങ്ങളും സുഹൃത്തുക്കൾക്കൊപ്പമുള്ള നിമിഷങ്ങളുമെല്ലാം ഭാവന പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ കൂടെ നിൽക്കുന്നവർക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ഭാവന. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഭാവന നന്ദിയും സ്നേഹവും അറിയിച്ചിരിക്കുന്നത്.
വീണ്ടും മീടൂ.. സോഷ്യൽ മീഡിയ താരം ശ്രീകാന്ത് വെട്ടിയാർക്കെതിരെ പീഡന ആരോപണം
”ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല, ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര..’ അഞ്ച് വർഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിയ്ക്ക് വേണ്ടി സംസാരിക്കാൻ, എന്റെ ശബ്ദം നിലയ്ക്കാതിരിയ്ക്കാൻ. ഇന്ന് എനിയ്ക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.
ഒരു സമൂഹമെന്ന നിലയ്ക്ക് അതിജീവിതക്ക് കൊടുക്കേണ്ട ബഹുമാനം കൊടുക്കുക: അഞ്ജലി മേനോന്
നീതി പുലരാനും, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്ന് കൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.”- ഭാവന കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക