പേരാവൂർ: പേരാവൂർ ചിട്ടി തട്ടിപ്പിൽ പാർട്ടി നടപടി. മുൻ ഭരണ സമിതി പ്രസിഡന്റിനെ ലോക്കൽ കമ്മിറ്റിയിൽ നിന്നും ബ്രാഞ്ചിലേക്ക് തരം താഴ്ത്തി. സി.പി.എം ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് തീരുമാനം. മുൻ നെടുംപോയിൽ ലോക്കൽ സെക്രട്ടറി കെ പ്രിയനെയാണ് കറ്റിയാട് ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയത്. നിലവിലെ പ്രസിഡന്റും ലോക്കൽ സെക്രട്ടറിയുമായ ജിനീഷ്. ഏരിയ കമ്മിറ്റി അംഗം കെ സുധാകരൻ എന്നിവരടക്കം അഞ്ചു പേർക്ക് പരസ്യ ശാസനയും നൽകി. കുറ്റക്കാരായവരെ പരസ്യശാസനയിൽ ഒതുക്കിയതിൽ നിക്ഷേപകർക്ക് പ്രതിഷേധമുണ്ട്.
സി.പി.എം ഭരിക്കുന്ന കണ്ണൂർ പേരാവൂർ സഹകരണ സംഘത്തിലെ ചിട്ടി തട്ടിപ്പിൽ ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കും ഗുരുതര വീഴ്ച സംഭവിച്ചതായി സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈട് വാങ്ങാതെ വായ്പകൾ അനുവദിച്ചതാണ് ബാധ്യതക്ക് കാരണമായത്. തിരിച്ചടവ് ശേഷി നോക്കാതെ വായ്പ അനുവദിക്കുകയും ചെയ്തിരുന്നു. ചിട്ടിതട്ടിപ്പിനെതിരെ നിക്ഷേപകർ നിരാഹാരസമരമടക്കം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക