പത്തനംതിട്ട: പമ്പയിൽ പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. അട്ടത്തോട് സ്വദേശികളാണ് പിടിയിലായത്. രഞ്ജിത് രമേശ്, കണ്ണൻ ദാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഒരു വര്‍ഷം മുന്‍പാണ് പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം നടന്നത്. സി.ഡബ്ല്യു.സിയുടെ സംരക്ഷണയിലാണ് കുട്ടി. ഉദ്യോഗസ്ഥര്‍ക്ക് നല്കിയ മൊഴിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലയ്ക്കല്‍, അട്ടത്തോട് മേഖലയില്‍ നിന്ന് പമ്പ സി.ഐയുടെ നേതൃത്വത്തില്‍ രണ്ടു പേരെയും പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക