ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തില്‍ പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിയുടെ മൊഴി പുറത്ത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാൻ വേണ്ടിയാണ് കോളേജിൽ എത്തിയത് എന്നാണ് നിഖിൽ പൈലിയുടെ മൊഴി. കയ്യിൽ കത്തി കരുതിയത് സ്വയരക്ഷക്ക് വേണ്ടിയാണെന്നും നിഖില്‍ പൈലി പൊലീസിനോട് പറഞ്ഞു.
ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്ന ജെറിൻ ജോജോയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആണ് ജെറിൻ ജോജോ. ഇരുവരുടേയും പങ്ക് വ്യക്തമായെന്നും കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക