തെന്നിന്ത്യൻ താരം റെബ മോണിക്ക ജോൺ വിവാഹിതയായി. ദുബായ് സ്വദേശിയായ ജോയ്മോൻ ജോസഫ് ആണ് വരൻ. ബാംഗ്ലൂരിലെ പള്ളിയിൽ വെച്ചാണ് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ഇരുവരുടേയും വിവാഹം നടന്നത്. പ്രണയവിവാഹമാണ്.
ഒരു വർഷം മുമ്പാണ് ജോയ്മോൻ തന്നോട് പ്രണയം പറഞ്ഞതെന്ന് റെബ സോഷ്യൽമീഡിയ വഴി അറിയിച്ചിരുന്നു. കൂടാതെ ഇടയ്ക്കിടെ ജോയ്മോനൊപ്പമുള്ള ഡേറ്റിങ് ചിത്രങ്ങളും റെബ പങ്കുവെക്കാറുണ്ടായിരുന്നു.
വിവാഹത്തിന് ശേഷം ബാംഗ്ലൂർ ലീല പാലസിൽ ആഘോഷമായി റിസപ്ഷനും നടത്തിയിരുന്നു. കേരളത്തിലെ പ്രമുഖ മ്യൂസിക്ക് ബാൻഡായ തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക്ക് ഷോയും വിവാഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക