കൊവിഡ് ബാധയെ തുടർന്ന് ഗായിക ലതാ മങ്കേഷ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മരുന്നുകളോട് ലതാ മങ്കേഷ്കർ പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
പ്രായം കണക്കിലെടുത്താണ് ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നും ചെറിയ ലക്ഷണങ്ങൾ മാത്രമേയുള്ളൂ എന്നും കുടുബം പറയുന്നു.
തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും എല്ലാവരുടെയും പ്രാർത്ഥനയിൽ ലതാ മങ്കേഷ്കറെ ഓർക്കണമെന്നും മരുമകൾ രചന ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക